9.4.09

ഉഷസ്സേ..

ഉഷസ്സേ..

ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍
ഒരിക്കലും ഞാനുണരുകില്ലാ..
വസന്തം ഉദ്യാന വിരുന്നിനില്ലെങ്കില്‍
കുസുമങ്ങളിവിടെ മലരുകില്ലാ.. (ഉഷസ്സേ..)

കടലിന്‍ മനസ്സ് തുടിച്ചില്ലെങ്കില്‍
കാറ്റും കുളിരും വീശുകില്ലാ..
കദനത്തിന്‍ പത്മ ചിതയില്ലെങ്കില്‍
കങ്കേളി പുഷ്പങ്ങള്‍ വിടരുകില്ലാ..

ഹിമഗിരി ഹൃദയം ഉരുകിയില്ലെങ്കില്‍
ഹരിതാഭ ഭൂമിക്ക് ഗംഗയില്ലാ..
നീയെന്ന സത്യം മുന്നിലില്ലെങ്കില്‍
എന്നിലെ ദുഃഖം ഉണരുകില്ലാ.. (ഉഷസേ...)

പാട്ട് കേള്‍ക്കൂ




എ,പി. ഗോപാലന്‍
ദേവരാജന്‍

3 comments:

സുപ്രിയ said...

കങ്കേളി പുഷ്പങ്ങള്‍ വിടരുകില്ല..

P_Kumar said...

നന്ദി! :)

പാവപ്പെട്ടവൻ said...

ഒത്തിരി ഇഷ്ടപെട്ട ഒരു പാട്ടാണ് ഇതു നന്ദി