ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍
ഒരു ചന്ദനത്തിന് മണിവീണയവനു നല്കി
തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ മീട്ടി
അതില്‍ സുന്ദരപ്രതീക്ഷതന് ചായം പുരട്ടി
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി
ആ മധുരസംഗീതത്തിന് ലഹരിയാലേ
സ്വന്തം ഭൂമിദേവിയെപാവം മറന്നുപോയി
ശ്യാമളമാം ഭൂമിയാകെ പാഴ് മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലെ പാട്ടുനിര്‍ത്തി
കാത്തു നില്ക്കും വയലില്‍ തന് കലപ്പയേന്തി
തന്റെ വേര്‍പ്പുകൊണ്ടു വിതയ്ക്കുവാന് അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്മണികള് വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി...
വീഡിയോ കാണൂ
No comments:
Post a Comment