27.1.15

പൂതപ്പാട്ട്



പൂതപ്പാട്ട്
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

വിളക്കു വച്ചു…സന്ധ്യാനാമവും ചൊല്ലി
ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ടവും ഉരുവിട്ടു
ഇനിയുമുണ്ണാറായിട്ടല്ലല്ലൊ
ഉറങ്ങണ്ട, പൂതത്തിനെ പറ്റി ഒരു പാട്ടു കേട്ടോളൂ


കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍

അയ്യയ്യ! വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം

കാതില്‍ പിച്ചള തോട
കഴുത്തില്‍ കലപട പാടും പണ്ടങ്ങള്‍

അരുകില്‍ അലുക്കണി ചായക്കിരീടം
തലയിലണിഞ്ഞ കരിംബൂതം

ചെപ്പിണ ചെമ്മണി കുത്തുമുലകളില്‍
ചേലിലിഴയും പൂമാല്യം

പുറവടിപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം.

ചോപ്പുകള്‍ മീതേ ചാര്‍ത്തീ
അരമണികെട്ടിയ വെള്ളപ്പാവാട

അയ്യയ്യ വരവഞ്ചിത നൃത്തം
ചെയ്യും നല്ല മണിപ്പൂതം..

അയ്യയ്യാ വരവമ്പിളി പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം

(എവിടെ നിന്നാണീ പൂതം വരുന്നത്? നിങ്ങള്‍ക്കറിയാമോ?!)

പറയന്റെ കുന്നിന്റെ അങ്ങേച്ചെരുവിലെ
പാറകെട്ടിന്നടിയില്‍
കിളിവാതിലില്‍ കൂടി ത്തുറുകണ്ണും പായിച്ച്
പകലൊക്കെ പാര്‍ക്കുന്നു പൂതം

പൈയ്ക്കളെ മേയ്ക്കുന്ന ചെക്കന്മാരു
ച്ചക്കു പച്ചില പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍ മുലകളെ
തെറ്റന്നീ പൂതം കുടിക്കും

മണമേറുമന്തിയില്‍ ബന്ധുഗൃഹം പൂകാന്‍
ഉഴറിക്കുതിക്കുമാള്‍ക്കാരെ
അകലേയ്ക്കലേക്കു വഴിതെറ്റിച്ചീപ്പൂതം
അവരോടു താമ്പൂലം വാങ്ങും

(പൊട്ടിച്ചിരിച്ചാലില്ലെ,പിന്നെ നടത്തം തന്നെ നടത്തം
ഒടുക്കം മനസ്സിലാവും.അപ്പോള്‍ ഒരല്പം മുറുക്കാന്‍ വച്ചുകൊടുത്താല്‍ മതി.
വഴിയൊക്കെ തെളിഞ്ഞു കാണും. അവര്‍ പോയാല്‍ പൂതം വന്ന്‌ ആ മുറുക്കാന്‍ എടുത്ത് മുറുക്കി പാറ്റി ഒരു തുപ്പു തുപ്പും, അതാണല്ലൊ ഈ തെച്ചിപ്പൂവൊക്കെ എങ്ങിനെ ചുവക്കണത്!)

നിശ്ശൂന്യത നടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ് കത്തിക്കും മായാ ദീപം

തലമുടിയും വേറിടുത്തലസമവിള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ ചെന്നു നില്‍ക്കും
നേരവും നിലയും വിട്ടാവഴി പോം
ചെറുവാല്യക്കാരെ ഇവളാകര്‍ഷിച്ചതിചതുരം
ഏഴുനില മാളികയായി തോന്നും കരിമ്പന
മേലവരെക്കേറ്റി കുരലില്‍ വയ്ക്കും

തഴുകിയുറങ്ങീടുമാ തരുണരുടെ ഉപ്പേറും 
കുരുതിയവള്‍ നൊട്ടി നുണച്ചിറക്കും
പറയന്റെ കുന്നിന്റെ മറ്റേ ചെരുവിലെ
പാറകളില്‍ ചിന്നും  മുടിയുമെല്ലും

(ഈ അസത്തു പൂതത്തിനു എന്തിനാ നമ്മള്‍ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത് എന്നല്ലേ? ആവൂ! കൊടുക്കാഞ്ഞാല്‍ പാപമാണ്.ഇതെല്ലാം പൂതം പണ്ടു ചെയ്തതാണ്. ഇപ്പോള്‍ അത് ആരെയും കൊല്ലില്ല! പൂതത്തിനു എപ്പോഴും വ്യസനമാണ്. എന്താണ് വ്യസനമെന്നോ, കേട്ടോളൂ.. )

ആറ്റിന്‍ വക്കത്തെ മാളിക വീട്ടിലന്നാ
റ്റുനോറ്റിട്ടൊരൊണ്ണി പിറന്നു..

ഉണ്ണിക്കരയില് കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ കുടക്കടുക്കന്‍

പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു  
പാവ കൊടുക്കുന്നു നങ്ങേലി
കാച്ചിയ മോരൊഴിച്ചൊപ്പി വടിച്ചിട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാനത്തമ്പിളി മാമനെ കാട്ടീട്ടു
മാമുകൊടുക്കുന്നു നങ്ങേലീ..
മാമുകൊടുക്കുന്നു നങ്ങേലീ

താഴേ വച്ചാല്‍ ഉറുമ്പരിച്ചാലോ
തലയില്‍ വച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കകട്ടിലില്‍ പട്ടുവിരിച്ചിട്ടു
തണുതണെ പൂന്തുട തട്ടിയുറക്കീട്ടു
ചാ‍ഞ്ഞുമയങ്ങുന്നു നങ്ങേലി.
*
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു
കണ്ണും കാതുമുറച്ചുകഴിഞ്ഞു

പള്ളിക്കൂടത്തില്‍ പോയിപ്പഠിക്കാന്‍ 
ഉള്ളില്‍ കൌതുകമേറിക്കഴിഞ്ഞു

വെള്ളപ്പൊല്‍ത്തിര ഇത്തിരി കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടി കുടുമയും കെട്ടിച്ചു
വെള്ളിപൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു 
കയ്യില്‍ പ്പൊന്‍പിടി  കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയോരോലയും
അങ്ങനെ അങ്ങനെ നീങ്ങിപ്പോമൊര്‍രു 
തങ്കക്കുടത്തിനെ വയലിന്റെ മൂലയില്‍ 
ഇടവഴി കേറുമ്പോള്‍ പടര്‍പന്തല്‍ പോലുള്ളൊ
രലയാലിന്‍ ചോടെത്തി നിന്നു മറയും വരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.

*
കുന്നിന്‍ മോളീലേയ്ക്കുണ്ണി കയറി
കന്നും പൈക്കളും   മേയുന്ന കണ്ടു

ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍ നിന്നെ
ത്തിനോക്കി ചിരിക്കുന്ന കണ്ടു  

മൊട്ടപ്പാറയില്‍ കേറിയൊരാട്ടിന്‍ പറ്റം
തുള്ളിക്കളിക്കുന്ന കണ്ടൂ

ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുകള്‍ 
എങ്ങും പാറിക്കളിക്കുന്ന കണ്ടൂ

*

അവിടുന്നും മെല്ലെ നടന്നാനുണ്ണീ
പറയന്റെ മണ്ടകം കണ്ടാനുണ്ണീ

പറയന്റെ കുന്നിന്റെ മറ്റേ ചെരുവിലേ
യ്ക്കുരസി യിറങ്ങി നടന്നാനുണ്ണി

പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
കിളിവാതിലപ്പോള്‍ തുറന്നു പൂതം!

*

ആറ്റിലൊലിച്ചെത്തും ആമ്പലപ്പൂപോലെ
ആടിത്തുഴഞ്ഞെത്തുമമ്പിളിക്കലപോലെ

പൊന്നിന്‍ കുടം പോലെ  പൂവമ്പഴം പോലെ
ചോന്നു വരുന്നോനെ കണ്ടൂ പൂതം

പൂതത്തിന്നുള്ളിലൊരൊക്കിളി തോന്നി
പൂതത്തിന്‍ മാറപ്പോള്‍ കോരിത്തരിച്ചു

പൂതമോരോമന പെണ്‍കിടാവായി
പൂത്തമരത്തിന്റ്റെ ചോട്ടിലായ് നിന്നു

(എന്നിട്ട് പൂതം ഉണ്ണിയോട് കൊച്ചി കൊഞ്ചിക്കൊണ്ട് പറകയാണ്)

‘പൊന്നുണ്ണി പൂങ്കരളേ, 
പോന്നണയും പൊങ്കതിരേ,
ഓലയെഴുത്താണികളെ
കാട്ടിലെറിഞ്ഞിങ്ങണയൂ..’

‘കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ..’

‘പൊന്നുണ്ണി പൂങ്കരളേ പോന്നണയും പൊങ്കതിരേ
വണ്ടോടില്‍ വടിവിലെഴും നീലക്കല്ലോലകളില്‍
മാന്തളിരിലില്‍ തൂവെള്ളി ചെറുമുല്ല പൂമുനയാല്‍
പൂന്തണലില്‍ ചെറുകാറ്റത്തിവിടെയിരുന്നെഴുതാലോ
ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞിങ്ങണയൂ..’

‘പൂത്തമരച്ചോട്ടിലിരുന്നൊളിനെയ്യും പെണ്‍കൊടിയേ
ഓലയെഴുത്താണികളെ കാട്ടിലിതാ ഞാന്‍ കളവൂ..’ 


(പിന്നെ പള്ളിക്കൂടത്തില്‍ പോയില്ല. സുഖായി എന്നല്ലേ വിചാരം. കേട്ടോളൂ,  എഴുത്താണി ഇരുമ്പല്ലേ, അതങ്ങ് പിടിവിട്ടപ്പോള്‍ പൂതം വന്നു മെല്ലെ പിടിച്ചങ്ങട്ടു പോയി!)


വെയില്‍ മങ്ങീ മഞ്ഞ കതിരുപൊങ്ങി;
വിയദങ്കണത്തിലെ കാര്‍കള്‍ ചെങ്ങി  

എഴുതുവാന്‍ പോയ കിടാവു വന്നീലാ
എവിടെപ്പോയ്? നങ്ങേലി നിന്നു തേങ്ങീ

ആറ്റിന്‍ കരകളിലങ്ങിങ്ങോളം 
അവനെ വിളിച്ചു നടന്നാളമ്മ

നീറ്റില്‍ കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയീ

ആളില്ലാ പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാ‍ളമ്മ

പൂട്ടി മറിച്ചിട്ട മണ്ണടരില്‍ 
പുതിയ നെടുവീര്‍പ്പൂയര്‍ന്നുപോയി

കുന്നിന്‍ ചെരിവിലെ കൂര്‍ത്ത കല്ലില്‍
കുഞ്ഞിനെ തേടി വലഞ്ഞാളമ്മ

പൊത്തില്‍ നിന്നപ്പോള്‍ പുറത്തുനൂഴും
നത്തുകളെന്തെന്തെന്നന്വേക്ഷിച്ചു
*
കാട്ടിലും മേട്ടിലും പൊക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ

പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍ പഴം പോലുള്ള ഉണ്ണിയുമായ്
പൂമാലകോര്‍ത്തു രസിക്കെ കേട്ടൂ
പൂരിത ദുഃഖമീ തേങ്ങലുകള്‍

(എന്നിട്ടോ അതിനുണ്ടോ വല്ല കോട്ടവും! പക്ഷെ, സ്വൈരക്കേടു തീരണ്ടേ)

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ

കാറ്റിന്‍ ചുഴലിയായ് ചെന്നൂ പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ

കാട്ടുതീയായിട്ടും  ചെന്നൂ‍ പൂതം
കണ്ണീരാലൊക്കെ കെടുത്താളമ്മ

നരിയായും പുലിയായും ചെന്നൂ പൂതം
‘തരികെന്റെ കുഞ്ഞിനെ’ എന്നാളമ്മ…

(പറ്റിയില്ലല്ലൊ! പൂതം മറ്റൊരടവെടുത്തു..)

പൂതമാക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
കൈതപ്പൂ പോലെ  പറിച്ചു നീക്കി
കണ്‍ചിന്നുമ്മാറതില്‍ പൊന്നിന്‍ മണികളും
കുന്നുകുന്നായി കിടന്നിരുന്നൂ..!

‘പൊന്നും മണികളും കിഴികെട്ടി തന്നീടാം
പൊന്നാര കുട്ടനെ ഞാനെടുക്കും..’

അപ്പൊന്നും നോക്കാതെ അമ്മണി നോക്കാതെ
അമ്മ തന്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്തൂ..!!

പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു

‘ഇതിലും വലുതാണെന്റെ പൊന്നോമന
അതിനെ തരികെന്റെ പൂതമേ നീ..’

(പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? ..അമ്മയ്ക്കു കണ്ണില്ലാതായില്ലേ!)

ചെത്തിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം

മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പെടെടുക്കെന്നോതീ പൂതം
*
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകി, തടകി,പുല്‍കിയവാറെ
വേറിട്ടെന്നൊന്നോതിയെണീറ്റാള്‍

പെറ്റ വയറ്റിനെ വഞ്ചിക്കുന്നൊരു 
പൊട്ട പൂതമിതെന്നു കയര്‍ത്താള്‍

താപം കൊണ്ടു കൊടിയെ വിറയ്ക്കെ കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍!

ഞെട്ടി വിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍
*

‘അമ്മേ നിങ്ങടെ തങ്ക കുഞ്ഞിനെ 
ഞാനിനി മേലില്‍ മറച്ചു പിടിക്കില്ലാ

എന്നുടെ നേരെ കോപമിതേറെ 
അരുതരുതെന്നെ നീറ്റീടൊല്ലേ

നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നെ നോക്കൂ’

തൊഴുതു വിറച്ചേ നിന്നൂ പൂത
തോറ്റു മടങ്ങിയടങ്ങി പൂതം
*
അമ്മ മിഴിക്കും കണ്‍ മുമ്പിലൊ
രുണ്മയില്‍ നിന്നു തിങ്കളോളിപ്പൂ

പൂപ്പുഞ്ചിരി പെയ്തു  കുളിര്‍പ്പിച്ചും കൊണ്ട 
ഞ്ചിത ശോഭം  പൊന്നുണ്ണി

(അങ്ങിനെ അമ്മയ്ക്ക് ഉണ്ണിയെ കിട്ടി, പൂതമോ?!)

യാത്ര തിരിച്ചിടുമുണ്ണിയെ വാരി
യെടുത്തു പുണര്‍ന്നാമൂര്‍ദ്ധാവിങ്കല്‍ 
പലവുരുചുമ്പിച്ചത്തുറുകണ്ണാല്‍ 
പാവം കണ്ണില്‍ ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതെ കണ്ടും
നില്‍പ്പൊരു പൂതത്തോടൊരാ പറഞ്ഞാ
പ്പോളാര്‍ദ്ര ഹൃദന്തരായയി 
ട്ടഞ്ചിത ഹസിതം പെറ്റോരമ്മ

‘മകര കൊയിത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങി പൂട്ടും കാലം
കളമ കതിര്‍മണി കളമതിലൂക്കന്‍ 
പൊന്നിന്‍ കുന്നുകള്‍ തീര്‍ക്കും കാലം
വന്നുമടങ്ങണമാണ്ടുകള്‍ തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിത സൌഖ്യമുദിക്കാന്‍ ‘
*
പൂതമതങ്ങിനെ തന്നെ എന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയിത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നു വീടുകള്‍ തോറും

ഉണ്ണിപിറന്നൊരു വീടേതെന്ന് തിരഞ്ഞുപിടിക്കണം
മതുചോദിക്കാന്‍ വിട്ടും പോയി
പറയാഞ്ഞതുമില്ലതു നങ്ങേലി
നങ്ങേലിക്കതുമറന്നതുകൊണ്ടോ
കണ്ടാല്‍ തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തെട്ടമതാര്‍ക്കറിയാ, മതുമൂലം

തിങ്ങി തിങ്ങിവരുന്നൊരു കൌതുക
അങ്ങിനെ കൂടീട്ടിവിടിവിടിത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലും
മങ്ങു കളിച്ചു കരേരി തുള്ളി
ത്തുള്ളി മറിഞ്ഞൊടുവങ്ങേലെന്നുട
നവിടേയ്ക്കോടിപ്പോണൂ പൂതം

‘ഉണ്ണിയെവേണോ, ഉണ്ണിയെ വേണോ’
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെ പല 
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നു
തേങ്ങലിനൊത്ത കുഴല്‍ വിളി കേള്‍പ്പൂ

കേട്ടിട്ടില്ലേ, തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യ വരവമ്പിളി പൂങ്കുല
മെയ്യിലണിഞ്ഞ കരിമ്പൂതം..

***




3 comments:

Vilhelm man said...

A beautiful and relaxing week!
Images Animated Gif

Unknown said...

ഹൃദയരാഗo

Unknown said...

ഹൃദയരാഗo