14.10.08

താമസമെന്തേ വരുവാന്‍..

താമസമെന്തേ.. വരുവാന്‍..

താമസമെന്തേ വരുവാന്‍
പ്രാ‍ണസഖീ എന്റെ മുന്നില്‍..
താമസമെന്തെ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍..

താമസമെന്തേ വരുവാന്‍
പ്രാ‍ണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍..

താമസമെന്തേ വരുവാന്‍..

ഹേമന്ദയാമിനി തന്‍ പൊന്‍
വിളക്കു പൊലിയാറായ്
മാകന്ത ശാഖകളില്‍
രാക്കിളീകള്‍ മയങ്ങാറാ‍ായ്

താമസമെന്തേ വരുവാന്‍
പ്രാ‍ണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍..

താമസമെന്തേ വരുവാന്‍..

തളിര്‍ മരമിളകി നിന്റെ
തങ്ക വള കിലുങ്ങിയല്ലൊ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ

പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലൊ
പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലൊ

പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാല്‍ ഇളകിയല്ലൊ
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാല്‍ ഇളകിയല്ലൊ


താമസമെന്തേ വരുവാന്‍
പ്രാ‍ണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍..

താമസമെന്തേ വരുവാന്‍..

പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ
Lyrics - P.Bhaskaran
Music - M.S Baburaj
Singer - Yesudas

No comments: