13.10.08

ചക്രവര്‍ത്തിനീ..

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തുവച്ചുനീ
നഗ്നപാദയായകത്തുവരൂ..

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തുവച്ചുനീ
നഗ്നപാദയായകത്തുവരൂ..
ചക്രവര്‍ത്തിനീ...

സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തി വരവേല്‍ക്കും..
പഞ്ചലോക മണി മന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും..
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയ ദാഹമോടെ നടമാടും..
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും..
താനെ പാടും..

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തുവച്ചുനീ
നഗ്നപാദയായകത്തുവരൂ..
ചക്രവര്‍ത്തിനീ..

ശാരദേന്ദുമലര്‍ചുറ്റിനും കനക
പാരിജാതമലര്‍ പൂക്കും..
ശില്പക്ന്യകകള്‍ നിന്റെ വീഥികളില്‍
രത്ന കമ്പളം മീട്ടും..
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും..
മച്ചകങ്ങളിലെ മഞ്ഞുശയ്യയില്‍
ലജ്ജ്കൊണ്ടു ഞാന്‍ മൂടും..
നിന്നെ മൂടും..


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തുവച്ചുനീ
നഗ്നപാദയായകത്തുവരൂ..
ചക്രവര്‍ത്തിനീ..

പാട്ട് കേള്‍ക്കൂ..ചിത്രം കാണൂ..Lyrics - Vayalar
Music - Devarajan
Singer - Yesudas
Direction - P.N Menon

No comments: