15.10.08

ചന്ദ്രികയിലലിയുന്നു..

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം..
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം

താരകയോ നീല താമരയോ നിന്‍
താരണി കണ്ണില്‍ കതിര്‍ ചൊരിഞ്ഞു..
താരകയോ നീല താമരയോ നിന്‍
താരണി കണ്ണില്‍ കതിര്‍ ചൊരിഞ്ഞു..

വര്‍ണ്ണ മോഹമോ പോയ ജന്മ പുണ്യമോ നിന്‍‍
മാനസത്തില്‍ പ്രേമ മധു പകര്‍ന്നു..
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം

മാധവമോ നവ ഹേമന്തമോ നിന്‍
മണിക്കവിള്‍ മലരായ് വീടര്‍ത്തിയെങ്കില്‍..
മാധവമോ നവ ഹേമന്തമോ നിന്‍
മണിക്കവിള്‍ മലരായ് വീടര്‍ത്തിയെങ്കില്‍..

തങ്കച്ചിപ്പിയില്‍ നിന്റെ‍ തേനലര്‍ ചുണ്ടില്‍ ഒരു
സംഗീത ബിന്ധുവായ് ഞാനുണര്‍ന്നുവെങ്കില്‍

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം..
നീലവാനിലലിയുന്നു രാഗമേഘം
നിന്‍ മിഴിയിലലിയുന്നെന്‍ ജീവമേഘം..


പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ
Lyrics - Sreekumaran Thampi
Music - Dakshinamoorthy
Singer - A.M Raja

4 comments:

kaithamullu : കൈതമുള്ള് said...

പാട്ട് കേട്ടതേയില്ല, പ്രേംനസീറിനെ നോക്കിയിരുന്ന് പോയി!

ശിവ said...

ഹോ! നന്ദി...നന്ദി...ഇതൊക്കെ കേള്‍പ്പിക്കുന്നതിന്...

Kumar said...

കൈതമുള്ള്,
അതെ, അതെ,എന്തൊരു തേജസ്സാണ് അദ്ദേഹത്തിന്റെ മുഖത്ത് അല്ലെ,

Kumar said...

ശിവ,
കമന്റിനു നന്ദി