19.10.08

രാധ തന്‍ പ്രേമത്തോടാ‍ണോ...

രാധതന്‍ പ്രേമത്തോടാണോ.. കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ.. (രാധതന്‍..)
പറയൂ നിനക്കേറ്റം ഇഷ്ടം.. പക്ഷെ,
പകല്‍ പോലെ ഉത്തരം സ്പഷ്ടം.. (രാധതന്‍..)

ശംഖുമില്ലാ.. കുഴലുമില്ലാ..
നെഞ്ചിന്റെ ഉള്ളിന്‍ നിന്നീ നഗ്ന സംഗീതം
നില്‍കാല്‍ക്കല്‍ വീണലിയുന്നൂ.. (ശംഖുമില്ലാ..)

വൃന്ദാവനനികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു (വൃന്ദാവന..)
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു..
പറയരുതേ.. രാധ അറിയരുതേ..
ഇത് ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍..)

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍‍ തുടിക്കും ഇടക്കയിലെന്‍ ‍ സംഗീതം
പഞ്ചാഗ്നിപോല്‍ ജ്വലിക്കുന്നു (കൊട്ടുമില്ലാ..)
സുന്ദര മേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിന്‍ തിരുമെയ്ചേര്‍ത്തു പുല്‍കുന്നു.. (സുന്ദര..)
നിന്റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നു..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം.. (രാധതന്‍.. 4വരികള്‍)

രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ.. കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ..
പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ

2 comments:

ശ്രീ said...

കുട്ടിക്കാലം മുതല്‍ ഏറെ ഇഷ്ടമുള്ള ഒരു ഗാനം...
:)

siva // ശിവ said...

എനിക്കും ഏറെ ഇഷ്ടമാണ് ഈ ഗാനം......