20.10.08

കല്‍പ്പാന്തകാലത്തോളം...

കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും

കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ..
കവര്‍ന്ന രാധികയേപ്പോലെ..

കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലൊ നീ
കണ്ണടച്ചാടുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലൊ നീ

കന്മദപ്പൂവിടര്‍ന്നാല്‍ കണിവിളക്കൊരുക്കുന്ന
കന്മദപ്പൂവിടര്‍ന്നാല്‍ കണിവിളക്കൊരുക്കുന്ന
കസ്തൂരിമാനല്ലൊ നീ കസ്തൂരിമാനല്ലൊ നീ (കല്‍പ്പാന്ത..)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ

കദനകാവ്യം പോലെ കളിവിളക്കൊരുക്കുന്ന
കദനകാവ്യം പോലെ കളിവിളക്കൊരുക്കുന്ന
കതിര്‍മയി ദമയന്തി നീ..കതിര്‍മയി ദമയന്തി നീ (കല്‍പ്പാന്തകാലത്തോളം..)

പാട്ട് കേള്‍ക്കൂ..(ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)


malayalam song from Ente Graamam
music by vidyadharan

1 comment: