27.10.08

എന്തെ നീ കണ്ണാ...

എന്തെ നീ കണ്ണാ..
എന്തെ നീ കണ്ണാ.. എനിക്കെന്തെ തന്നീല
കൃഷ്ണതുളസിക്കതിരായി ജന്മം
എന്തെ നീ കണ്ണാ.. എനിക്കെന്തെ തന്നീല
കൃഷ്ണതുളസിക്കതിരായി ജന്മം
എന്റെ നീ കൃഷ്ണാ...കൃഷ്ണാ...
എന്തെ നീ കൃഷ്ണാ.. എന്നിനിക്കണ്ടീല
ഇന്നുകഴിയുന്നു പാവമീ ഗോപിക
എന്തെ നീ കണ്ണാ.. എനിക്കെന്തെ തന്നീല
കൃഷ്ണതുളസിക്കതിരായി ജന്മം

കര്‍പ്പൂരമായ് ഞാനെരിഞ്ഞു തീര്‍ന്നോളാം
ഇഷ്ടദൈവത്തിന്‍ സുഗന്ധമായ് തീരാം
കര്‍പ്പൂരമായ് എരിഞ്ഞു ഞാന്‍ തീര്‍ന്നോളാം
ഇഷ്ടദൈവത്തിന്‍ സുഗന്ധമായ് തീരാം
പുഷ്പമായ്‌വന്നു പിറന്നാല്‍ നിന്‍ പൂജയ്ക്ക്
പൊട്ടിച്ച മന്ദാരപുഷ്പമായ് മാറേണം
എന്തെ നീ കണ്ണാ.. എനിക്കെന്തെ തന്നീല
കൃഷ്ണതുളസിക്കതിരായി ജന്മം

മഞ്ഞത്തുകിലാണെനിക്കു പുലരിതന്‍
സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
മഞ്ഞത്തുകിലാണെനിക്കു പുലരിതന്‍
സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും
പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതു
ഓടക്കുഴലിന്റെ നാദമാണല്ലൊ

പുഷ്പാഞ്ജലിക്കായ്.. എനിക്കീ
ചിപ്പിയും ചെമ്പകപ്പൂക്കളും കണ്ണാ..
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തില്‍
ഉദ്യാനപാലകന്‍ നീയെന്നറിയാതെ
എന്തെ നീ കണ്ണാ..
എന്തെ നീ കണ്ണാ.. എനിക്കെന്തെ തന്നീല
കൃഷ്ണതുളസിക്കതിരായി ജന്മം
എന്തെ നീ കൃഷ്ണാ...
എന്തെ നീ കൃഷ്ണാ..
എന്നിനീ എന്നിനിക്കണ്ടീല
ഇന്നുകഴിയുന്നു പാവമീ ഗോപിക
കൃഷ്ണാ.. കൃഷ്ണാ.. കൃഷ്ണാ...
ശ്രീകൃഷ്ണാ...
No comments: