30.10.08

പ്രാണസഖി ഞാന്‍ വെറുമൊരു

പ്രാണസഖി.. പ്രാണസഖി..
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടുപോകാം..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..

പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
പൊന്തിവരും സങ്കല്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ച്ന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീലമണ്ഡപത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീലമണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാനെന്റെകൂടെ പോരുമോ നീ..
എന്നുമെന്നും താമസിക്കാനെന്റെകൂടെ പോരുമോ നീ..

പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍..

പാട്ട് കേള്‍ക്കൂ

Lyrics - P. Bhaskaran
Music - M.S Baburaj
Singer - Yesudas

3 comments:

keralainside.net said...

This post is being listed please categorize this post
www.keralainside.net

RAJU THOMAS said...

വളരെ നല്ല ഗാനം

RAJU THOMAS said...

വളരെ നല്ല ഗാനം