29.10.08

ആയിരം പാദസരങ്ങള്‍ കിലുങ്ങി...

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാ‍പ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ.. മുഴുകീ (ആയിരം..2)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍ (ഈറനായ.. )
വേര്‍പെടുന്ന വേദനയോ..
വേറിടുന്ന നിര്‍വൃതിയോ..
ഓമലേ.. ആരോമലേ..
ഒന്നുചിരിക്കൂ.. ഒരിക്കല്‍ക്കൂടി (ആയിരം..2)

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും (ഈ നിലാവും..)
ഓടിയെത്തും ഓര്‍മ്മകളില്‍..
ഓമലാളില്‍ ഗദ്ഗദവും..
ഓമലേ.. ആരോമലേ..
ഒന്നുചിരിക്കൂ..ഒരിക്കല്‍ക്കൂടി

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാ‍പ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ.. മുഴുകീ (ആയിരം..2)

പാട്ട് കേള്‍ക്കൂ


Lyrics - Vayalar
Music - Devarajan
Singer - Yesudas
Producer - Hari Pothen (Supriya Films)
Direction - A. Vincent

No comments: