2.4.09

ഈശ്വരനൊരിക്കല്‍ വിരുന്തിനു പോയി

ഈശ്വരനൊരിക്കല്‍...
വിരുന്തിനു പോയീ..ആ..ആ... ആ..
ഈശ്വരനൊരിക്കല്‍ വിരുന്തിനു പോയീ
രാജകൊട്ടാരത്തില്‍ വിളിക്കാതെ

ഈശ്വരനൊരിക്കല്‍ വിരുന്തിനു പോയീ
രാജകൊട്ടാരത്തില്‍ വിളിക്കാതെ
കണ്മതില്‍ ഗോപുര വാതിലിനരികില്‍
കരുണാമയനവന്‍ കാത്തുനിന്നു..
കരുണാമയനവന്‍ കാത്തു നിന്നു

അലങ്കാര ദീപങ്ങള്‍ ആര്‍ത്തു ചിരിച്ചു..
അന്തപ്പുരമാകെ കോരിത്തരിച്ചു.. കോരീ തരിച്ചു..
വിഭങ്ങളൊരുങ്ങി, വിദ്വാന്മാരൊരുങ്ങി,
വിലാസ നൃത്തം തുടങ്ങി, വിലാസ നൃത്തം തുടങ്ങി.. (ഈശ്വരനൊരിക്കല്‍..)

ആടകള്‍ ചാര്‍ത്തിയ തന്മണി വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു...
അവിടെയും സൂക്ഷിച്ചിരുന്നു...
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി;
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി
മദിരാ ചഷകം തുളുമ്പി..മദിരാ ചഷകം തുളുമ്പി (ഈശ്വരനൊരിക്കല്‍...)

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം..
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍..
ചിരികള്‍ ഉയര്‍ന്നൂ സദസ്സില്‍
ഒരു കാവല്‍ക്കാരന്‍ വാളോങ്ങി നിന്നു
ചിരിച്ചൂ പിന്‍ വാങ്ങീ...
ഭഗവാന്‍.. ഭഗവാന്‍.. ഭഗവാന്‍..

ചിത്രം

No comments: