8.4.09

ഈശ്വരന്‍ മനുഷ്യനായവതരിച്ചു...

ഈശ്വരന്‍ മനുഷ്യയനയവതരിച്ചു..
ഈ മണ്ണിന്‍ ദുഃഖങ്ങള്‍ സ്വയം വരിച്ചു (ഈശ്വരന്‍.. )
ഇരവും പകലും കരയും കടലും
ഇടചേര്‍ന്ന ജീവിത കളിയരങ്ങില്‍ (ഈശ്വരന്‍.. )

കര്‍മ്മഫലങ്ങള്‍ പിന്‍ തുടരുന്നു..
കയ്പ്പും മധുരവും പകരുന്നു (കര്‍മ്മഫലങ്ങള്‍.. )
അവതാര നാടകം അവിരാമം തുടരുന്നു
അരങ്ങുകള്‍ മാത്രം മാറുന്നു.. (ഈശ്വരന്‍.. )

കാണികള്‍ നമ്മള്‍ എന്തറിയുന്നു..
കണ്ണീര്‍ വിഴികളെ‍ മറയ്ക്കുന്നു.. (കാണികള്‍..)
അലകടല്‍ നടുവിലും അഖില മനസ്സിലും
അണുവിലും പള്ളിയുറങ്ങുന്നൂ..(ഈശ്വരന്‍..)
പാട്ട് കേള്‍ക്കൂ
വി. ദക്ഷിണാമൂര്‍ത്തി, യേശുദാസ്, ഒ.എന്‍.വി. കുറുപ്പ്
ചിത്രം: ശ്രീഗുരുവായൂരപ്പന്‍

2 comments:

മുക്കുവന്‍ said...

waaa.. super song. somehow I felt that the actor did not perfom very well. The high pitch song and a very light acting?

ബൈജു (Baiju) said...

nalloru thatwachinthaparamaya ganam post cheythathinu nandi...