10.4.09

മൌനമേ...

മൌനമേ..
നിറയും മൌനമേ..

ഇതിലേ പോകും കാറ്റില്‍..
ഇവിടെ വിരിയും മലരില്‍..
കുളിരായ്.. നിറമായ്.. ഒഴുകും.. ദുഃഖം
എന്നും.. നിന്നെ തേടിവരും... (മൌനമേ..)

കല്ലിനു പോലും ചിറകുകള്‍ നല്‍കി
കന്നിവസന്തം പോയീ.. (കല്ലിനു..)
ഉരുകും വേനലില്‍ മോഹദലങ്ങള്‍
എരിഞ്ഞടങ്ങുകയായീ.. (മൌനമേ..)

ആയിരം നാവാല്‍ പുഴയിലെ ഓളം
പാടും കഥയിലലിഞ്ഞു.. (ആയിരം..)
തളരും നേരിയൊരോര്‍മ്മയുമായി
ഇന്നും തീരമുറങ്ങും.. (മൌനമേ..)

പാട്ട് കേള്‍ക്കൂ..(ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)



പൂവച്ചല്‍ ഖാദര്‍; എം. ജി. രാധാകൃഷ്ണന്‍, എസ്. ജാനകി

No comments: