11.4.09

ഗോപികേ...

ഗോപികേ..
ഹൃദയമൊരു വെണ്‍ശംഖുപോലെ..
തീരാ.. വ്യഥകളില്‍ വിങ്ങുന്നോ..
ഏതോ വിഷാദമായ്..
സ്നേഹാദ്രസാഗരം..
ഉരുകീ.. നിന്റെ കരളില്‍.. (ഗോപികേ.. )

ഏതോ വിഭാതം പാടും
സോപാന ഗാനം പോലെ..
ഗന്ധര്‍വ്വ ഹൃദയം മീട്ടും
ഹിന്ദോളരാഗം പോലെ..
പ്രണയാദ്രമായീ.. നിന്‍ മാനസം
ഒരു പൂര്‍ണ്ണചന്ദ്രോദയം..
കരളിന്റെയലമാലയെ..
പുണരുന്നപോലെ.. സ്വയം മറന്നു.. (ഗോപികേ.. )

ധ്യാനിച്ചു നില്‍ക്കും പൂവിന്‍
കനല്‍മിന്നലേല്‍ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന്‍
മൃദുതന്തി തകരും നോവില്‍
ഏകാന്തമായീ.. നിന്‍ ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം
കാറ്റിന്റെ നെടുവീര്‍പ്പിനാല്‍
പിടയുന്നപോലെ..
സ്വയം പൊലിഞ്ഞുവോ.. (ഗോപികേ..)

പാട്ട് കേള്‍ക്കൂ
ചിത്രം: നന്ദനം

2 comments:

സുപ്രിയ said...

തീരാ വ്യഥകളില്‍
സ്നേഹാര്‍ദ്രസാഗരം
ഏതോ വിഭാതം പാടും...
കനല്‍മിന്നലേല്ക്കും രാവില്‍

ഇപ്പോ ശരിയാകും..

P_Kumar said...

ഇപ്പോള്‍ ശരിയാക്കി
നന്ദി :)