9.4.09

കാളിന്ദീ...

കാളിന്ദീ.. കാളിന്ദീ..
കണ്ണന്റെ പ്രിയ സഖി കാളിന്ദീ..
രാസവിലാസവതി രാഗിണീ
രാധയെപ്പോലെ നീ ഭാഗ്യവതീ.. (കാളിന്ദീ..)

ഗോപാംഗനകള്‍ തന്‍ ഹേമാംഗരാഗങ്ങള്‍
ആപാദചൂഢമണിഞ്ഞാലും (ഗോപാ..)
നിന്മലര്‍‍‍ കൈകളില്‍വീണമര്‍ന്നാലേ
കണ്ണനു നിര്‍വൃതിയാകൂ (കണ്ണനു..)

പൂജാ സമയത്ത് ശ്രീഗുരുവായൂരില്‍
പൊന്നിന്‍ കിരീടമണിഞ്ഞാലും (പൂജാ..)
നിന്റെ വൃന്ദാവന പൂചൂടിയാലേ
കണ്ണനു നിര്‍വൃതിയാകൂ
കണ്ണനു നിര്‍വൃതിയാകൂ..(കാളിന്ദീ..)


പാട്ട് കേള്‍ക്കൂ


വയലാര്‍; ദേവരാജന്‍; യേശുദാസ്
ചിത്രം ചുവന്ന സന്ധ്യകള്‍

4 comments:

സുപ്രിയ said...

ഗോപാംഗനകള്‍തന്‍ ഹേമാംഗരാഗങ്ങള്‍

P_Kumar said...

തെറ്റു തിരുത്താന്‍ സഹായിച്ചതിനു വളരെ വളരെ നന്ദി! വീണ്ടും വരിക :)

ഷിജു said...

നന്നായിരിക്കുന്നു, പണ്ടത്തെ പാട്ടുകളെല്ലാം അതിമനോഹരങ്ങളല്ലേ?

P_Kumar said...

അതെ. :)