14.4.09

ഒരു നറുപുഷ്പമായ്...

ഉം... ആ...
ആ... ആ...
ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുനയാരുടേതാവാം.. (ഒരു നറുപുഷ്പമായ്..)
ഒരു മഞ്ജുഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകളാരെയോര്‍ത്താവാം...
അറിയില്ലെനിക്കറിയില്ല..
പറയുന്നു സന്ധ്യതന്‍ മൌനം.. ( ഒരു നറുപുഷ്പമായ്..)
---------
---------
മഴയുടെ തന്ത്രികള്‍ മീട്ടിനിന്നാകാശം
മധുരമായാര്‍ദ്രമായ് പാടീ... (മഴയുടെ..)
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ്വ പ്രണയത്തിന്‍ ‍സംഗീതം പോലെ..
പുഴപാടി തീരത്തെ.. മുളപാടി പൂവള്ളി..
ക്കുടിലിലെ കുയിലുകള്‍ പാടീ.. (ഒരു നറുപുഷ്പമായ്...)

ഒരുനിര്‍വൃതിയിലീ ഭൂമിതന്‍ മാറില്‍ വീ-
ണുരുകും ത്രിസന്ധ്യയും മായ്ഞ്ഞു.. (ഒരു നിര്‍വൃതിയി..)
നെറുകയില്‍ നാളങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീ..ന്തുകയായീ...
പറയാതെ നീപോയ..തറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ.. പക്ഷീ... (ഒരു നറുപുഷ്പമായ്..)
പാട്ട് കേള്‍ക്കൂ

ചിതം:മേഘമല്‍ഹാര്‍

No comments: