15.4.09

മാനസനിളയില്‍..

മാനസനിളയില്‍.. പൊന്നോളങ്ങള്‍..
മഞ്ജീരധ്വനിയുണര്‍ത്തീ.. (മാനസ..)
ഭാ‍വനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ..
വേദിക പണിതുയര്‍ത്തീ.. (മാനസ..)

രാഗവതീ നിന്‍ രമ്യശരീരം
രാജിതഹാരം മാനസ സാരം
വാര്‍കുനുചില്ലി നിന്‍ ‍ മലര്‍ വല്ലി
ദേവദുകൂലം മഞ്ജുകപോലം
പാലും തേനും എന്തിനു വേറേ..
ദേവീ നീ മൊഴിഞ്ഞാല്‍..
ദേവീ നീ മൊഴിഞ്ഞാല്‍.. (മാനസ..)

രൂപവതീ നിന്‍ മഞ്ജുള ഹാസം
വാരൊളി വീശും മാധവ മാസം
നീള്‍‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനിലെഴുതി.. ഭാസുര കാവ്യം
നീയെന്‍ ചാരെ വന്നണയുമ്പോള്‍..
ഏതോ നിര്‍വൃതി ഞാന്‍..
ഏതോ നിര്‍വൃതി ഞാന്‍.. (മാനസ..)
പസസസസസ....നി
പനിരിരിരിരിരി..... സ
സാനിപനിരിഗരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ..
ആ...
ഭാവനയാകും.. പൂവനി നിനക്കായ് ..
വേദിക.. പണിതുയര്‍ത്തീ..
ചിത്രം: ധ്വനി

പാട്ട് കേള്‍ക്കൂ

3 comments:

സുപ്രിയ said...

രാജിതഹാരം
വാര്‍കുനുചില്ലി
ദേവദുകൂലം
നീള്‍മിഴിനീട്ടും

P_Kumar said...

തിരുത്തി.
നന്ദി!

LINEESH said...

കിടൂ..