7.4.09

കരിനീല കണ്ണുള്ള പെണ്ണേ..

കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ.. (കരിനീല..)
അറിയാത്ത ഭാവത്തിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു കൊച്ചു സന്ധ്യയുദിച്ചു.. മലര്‍
കവിളില്‍ ഞാന്‍ കോരിത്തരിച്ചു..(ഒരു കൊച്ചു..)
കരിനീല കണ്ണു നനഞ്ഞു.. എന്റെ
കരളിലെ കിളിയും കരഞ്ഞു..
കരിനീല കണ്ണുള്ള പെണ്ണേ..

ഒരു ദുഃഖ രാത്രിയില്‍ നീയെന്‍
രഥമൊരു മണ‍ല്‍ കാട്ടില്‍ വെടിഞ്ഞു (ഒരു ദുഃഖ..)
അതുകഴിഞ്ഞോമനേ നിന്നില്‍
പുത്തനനുരാഗസന്ധ്യകള്‍ പൂത്തു (കരിനീല..)

പാട്ട് കേള്‍ക്കൂശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

No comments: