6.4.09

എന്നും ചിരിക്കുന്ന സൂര്യന്റെ...

എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തന്‍ മണം പൊങ്ങും നിന്‍ കൂന്തലില്‍
പുല്‍കി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )

എന്നും തലോടുന്ന പൂന്തെന്നല്‍ വീചികള്‍
ഇന്നെത്ര സൌരഭ്യമാര്‍ന്നു (എന്നും തലോടുന്ന.. )
കാണാത്ത കസ്തൂരി തൂവും നിന്‍ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )

ഇന്നത്തെ പൊന്‍ വെയില്‍ ഇന്നത്തെ മാരുതന്‍
ഈ മുഗ്ദ്ധ ഭൂപാള രാഗം (ഇന്നത്തെ പൊന്‍ വെയില്‍.. )
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )

അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍
മറവിക്കും മായ്ക്കുവാനാമോ (അമലേ നാമൊരുമിച്ചു.. )
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തില്‍ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )

പാട്ട് കേള്‍ക്കൂ


ആലപ്പി രംഗനാഥ്, യേശൂദാസ്

No comments: