6.4.09

അനുരാഗിണീ...

ഉം.. ഉം.. ആ.. ആ..
അനുരാഗിണീ.. ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍.. (അനുരാഗിണീ.. )
ഒരു രാഗമാലയായി
ഇതു നിന്റെ ജീവനില്‍
അണിയൂ.. അണിയൂ..
അഭിലാഷ പൂര്‍ണ്ണിമേ (അനുരാഗിണീ..)

കായലില്‍.. പ്രഭാതഗീതങ്ങള്‍..
കേള്‍ക്കുമീ തുഷാരമേഘങ്ങള്‍ (കായലില്‍..)
നിറമേകും ഒരുവേദിയില്‍
കുളിരോലും സുഖവേളയില്‍
പ്രിയദേ...
മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ (അനുരാഗിണീ..)

മൈനകള്‍ പടര്‍ന്ന് പാടുന്നു..
കൈതകള്‍ വിലാസമാടുന്നു (മൈനകള്‍ ..)
കനവെല്ലാം കതിരാവുകുവാന്‍
എന്നുമെന്റെ തുണയാകുവാന്‍
വരദേ...
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ (അനുരാഗിണീ..)

അനുരാഗിണീ.. ഇതാ എന്‍.. കരളില്‍ വിരിഞ്ഞ പൂക്കള്‍...
ജോണ്‍സണ്‍, യേശുദാസ്
ചിത്രം: ഒരു കുടക്കീഴില്‍

No comments: