6.5.09

സ്വര്‍ഗ്ഗ ഗായികേ..

സ്വര്‍ഗ്ഗഗായികേ ഇതിലേ.. ഇതിലേ..
സ്വപ്ന ലോലുപേ ഇതിലേ.. ഇതിലേ..
ഹൃദയമണിയറയില്‍ നിന്നെന്‍ കലപ്പന
മധുരഭാക്ഷിണിയായ് മന്ത്രിക്കുന്നു.. ( സ്വര്‍ഗ്ഗ...)
സര്‍ഗ്ഗഗായികേ.. ഇതിലേ.. ഇതിലേ..

മൂടുപടം മാറ്റി മുഖംകുനിച്ചെത്തുന്ന
നാടന്‍ നവവധു എന്നതുപോലെ (മൂടുപടം..)
നവമീ ചിന്ദ്രിക നിന്നുടെ മുന്നില്‍
നവനീതദലം വാരിത്തൂ‍കീ..
വാരിത്തൂകീ.. (സ്വര്‍ഗ്ഗഗായികേ..)

കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണികുന്നുകള്‍ തോഴികളെപ്പോല്‍ (കുഞ്ഞു..)
മാമരയവനികയില്‍ നിന്നീ പ്രേമസംഗമം
നോക്കുകയാവാം.. നോക്കുകയാവാം.. (സര്‍ഗ്ഗ...)

പാട്ട് കേള്‍ക്കൂ (ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)

ചിത്രം: മൂലധനം

No comments: