6.5.09

അണിവാക ചാര്‍ത്തില്‍‌ ഞാന്‍‌..

അണിവാക ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..
മിഴിനീരില്‍ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)
അറുനാഴി എള്ളണ്ണ ആടട്ടയോ...
മറുജന്മ പൊടി മെയ്യിലണിയട്ടയോ
തിരുമാറില്‍ ശ്രീവത്സമാവട്ടയോ (അണിവാക..)

ഒരുജന്മം തായാവായി തീര്‍ന്നെങ്കിലും
മറുജനം പയ്യായി മേഞ്ഞെങ്കിലും
യദുമന്യാ വിരഹങ്ങള്‍ തേങ്ങുന്ന
യാമത്തില്‍ രാധയായി പൂത്തെങ്കിലും
കൃഷ്ണാ..
പ്രേമത്തിന്‍ ഗാഥകള്‍ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..
കള്ള ചിരി ചിരിച്ചൂ..പുല്ലാങ്കുഴല്‍ വിളിച്ചൂ..(അണിവാക..)

യമുനയിലോളങ്ങല്‍ നെയ്യുമ്പോഴും
യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയില്‍..)
ഒരുനേരമെങ്കിലും.. നിന്റെ തൃപ്പാദങ്ങള്‍
തഴുകുന്ന പനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണാ.
ഹൃദയത്തിന്‍ ശംഖില്‍ വാര്‍ന്നില്ലല്ലോ..അപ്പോഴും നീ കള്ള ചിരി ചിരിച്ചു..
അവില്‍ പൊതിയഴിച്ചൂ.. പുണ്യം പങ്കുവച്ചൂ.. (അണിവാക..)

പാട്ട് കേള്‍ക്കൂ..

4 comments:

ഹന്‍ല്ലലത്ത് Hanllalath said...

എനിക്കേറെ ഇഷ്റ്റപ്പെട്ട പാട്ടാണിത്.
എന്തോ കുഴപ്പം കാരണം എനിക്കു കേള്‍ക്കാന്‍ പട്ടുന്നില്ല...
നന്ദി...വരികള്‍ തന്നതിന്
an error occurred please try again later എന്നാണ് വരുന്നത്..
വീണ്ടും വരാം...

P_Kumar said...

നന്ദി!:)

പാവപ്പെട്ടവൻ said...

നന്ദി ....ആശംസകള്‍

P_Kumar said...

നന്ദി! :)