12.5.09

ഒരുപിടിയവിലുമായ്...

ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താ‍ണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച് എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)

ഓലക്കുടയില്‍ നിന്‍ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയില്‍..)
സംഗീത രന്ധ്രനങ്ങള്‍ ഒമ്പതും കൂടി നീ
എന്തിനെന്‍ മെയ്യില്‍ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)

എന്‍ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എന്‍‍..)
വിറകില്‍‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോള്‍
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

പാട്ട് കേള്‍ക്കൂ

4 comments:

ഉറുമ്പ്‌ /ANT said...

ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താ‍ണ്ടി ഞാന്‍
വരികയായ് ഭാരതം തേടി...

ദ്വാരക തേടി........... എന്നാണ്.

സത, നന്ദി പാട്ടിന്.
എന്റെ ഇഷ്ടപ്പെട്ട പാട്ടുകൾക്ക്.

കുമാര്‍ said...

ഉറുമ്പേ,
വളരെ നന്ദി തെറ്റു ചൂണ്ടിക്കാട്ടിയതിന്.:)
ഞാന്‍ സതയല്ലൊ ട്ടൊ, കുമാറാണ്.

Anonymous said...

കുമാര്‍,
ഞാന്‍ താങ്കളുടെ ബ്ലോഗ്ഗിലോട്ടു ലിങ്ക് കൊടുത്തു ഒരു പോസ്റ്റ്‌ ഇട്ടു..(താങ്കളുടെ ബ്ലോഗിന്റെ പേര്‍ കൊടുത്തിരുന്നു..)
എങ്കിലും, ഉറുമ്പിനു പറ്റിയ തെറ്റാവാം.. ക്ഷമിക്കുമല്ലോ..
താങ്കളുടെ പോസ്റ്റില്‍ അത് അറിയിച്ചുള്ള കമന്റ് ഇടെണ്ടിയിരുന്നു.. സാധിച്ചില്ല..
താങ്കള്‍ക്കു അതൃപ്തിയുണ്ടായിട്ടുന്ടെന്കില്‍ എന്നോടും ക്ഷമിക്കുമല്ലോ..

ഉറുമ്പ്‌ /ANT said...

കുമാർ, തെറ്റുപറ്റി. സതയുടെ ലിങ്കുവഴി വന്നതാണ്. അതുകൊണ്ടാണ് തെറ്റിപ്പോയത്. കുമാറിനും ലിങ്കുതന്ന സതക്കും നന്ദി.