5.5.09

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...

ശംഖുപുഷ്പം.. കണ്ണെഴുതുമ്പോള്‍..
ശകുന്തളേ നിന്നെ ഓര്‍മ്മ വരും...
ശാരദ സന്ധ്യകള്‍.. മരവുരി ഞൊറിയുമ്പോള്‍..
ശകുന്തളേ നിന്നെ ഓര്‍മ്മവരും... (ശംഖുപുഷ്പം..)
ശകുന്തളേ.. ശകുന്തളേ..

മാനത്തെ വാനജ്യോത്സ്ന.. നനക്കുകാവാന്‍ പൌര്‍ണ്ണമി..
മണ്‍കുടം കൊണ്ടു നടക്കുമ്പോള്‍...(മാനത്തെ..)
നീലക്കാര്‍മുകില്‍.. കരിവണ്ടു മുരളുമ്പോള്‍..
നിന്നെക്കുറിച്ചെനിക്കോര്‍മ്മവരും..
നിന്നെക്കുറിച്ചെനിക്കോര്‍മ്മവരും..
ശകുന്തളേ.. ശകുന്തളേ.. (ശംഖുപുഷ്പം..)
ശകുന്തളേ.. ശകുന്തളേ..

താമരയിലകളില്‍.. അരയന്നപെണ്‍കൊടി..
കാമലേഖനമെഴുതുമ്പോള്‍...
നീലക്കാടുകള്‍.. മലര്‍മെത്ത വിരിക്കുമ്പോള്‍..
നിന്നെക്കുറിച്ചെനിക്കോര്‍മ്മവരും...
നിന്നെക്കുറിച്ചെനിക്കോര്‍മ്മവരും...( ശംഖുപുഷ്പം..)
ശകുന്തളേ.. ശകുന്തളേ..

പാട്ട് കേള്‍ക്കൂ..

2 comments:

neeraja said...

കണ്ണെഴുതുമ്പോള്‍ നിന്നെ ഓര്‍മ്മ വരും .......................

കുമാര്‍ said...

:)