6.5.09

നീയെന്നേ ഗായകനാക്കീ...

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (നീയെന്നേ..)

ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ.. (ഉറങ്ങി..)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)

കയാമ്പൂക്കളില്‍ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങള്‍..
നിന്‍ പ്രിയ കാല്‍ത്തള നാദങ്ങള്‍ (കായാമ്പൂവില്‍..)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)

കഥകള്‍ തളിര്‍ക്കും ദ്വാപരയുഗമോ
കാല്‍ക്കല്‍ ഉദയങ്ങള്‍..
നിന്‍ തൃക്കാല്‍ക്കല്‍ അഭയങ്ങള്‍ (കഥകള്‍..)‍
ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

പാട്ട് കേള്‍ക്കൂ

8 comments:

Calvin H said...

"കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ" എന്നൊരു പാട്ടില്ലേ? കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി..

P_Kumar said...

ശ്രീഹരി കാല്‍ വിന്‍,:)
വരികള്‍ ഏതു പാട്ടിലാണെന്നറിയില്ല. ഏതിനും നല്ല വരികള്‍!
ശരിക്കും ഇപ്പോള്‍ വന്ന് ഒരിക്കല്‍ക്കൂടി വായിച്ചപ്പോഴാണ് അര്‍ത്ഥം നന്നായി മനസ്സിലായത്..

hAnLLaLaTh
:)

പാവപ്പെട്ടവൻ said...

ഗുരുവായൂരില്‍ പാടുമ്പോളെന്‍ ഹൃദയം
പത്മപരാഗമോ..
ആശംസകള്‍

ബൈജു (Baiju) said...

നല്ലൊരു ഭക്തിഗാനം.........

P_Kumar said...

പാവപ്പെട്ടവന്‍,
ബൈജു,

നന്ദി! :)

Calvin H said...

മയില്‍‌പ്പീലിയിലെ ഗാനങ്ങള്‍,
"ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം"

തുടങ്ങിയവയോളം ഒരു പക്ഷേ അതിനു ഒരല്പം മുകളിലായി മനസില്‍ സൂക്ഷിക്കുന്ന ഗാനാമാണ് "കായൂമ്പൂക്കളോടിടയും"

ഓര്‍മയുള്ള വരികള്‍..

"കായാമ്പൂക്കളോടിടയും തിരുമെയ് കണികാണേണം കൃഷ്ണഹരേ,
തിരുമുടിയും നീണ്ടിടം പെട്ട മിഴികളും മകരകുണ്ഢലങ്ങളും കണികാണണം

മന്ത്രാഭിഷേകവും ശംഖാഭിഷേകവും നവകാഭിഷേകവും കഴിഞ്ഞാല്‍
സുവര്‍‌ണകലശവും കളഭച്ചാര്‍ത്തും മലരുനിവേദ്യവും കഴിഞ്ഞാല്‍
അടിയന്റെ വിശപ്പിനൊരരിമണി നല്‍കണേ ഗുരുവായൂര്‍ പരം പൊരുളേ,
സകല ചരാചര നഭസ്സേ.....


മന്ദസ്മിത മധുരാപുരിയും.................."

ബാക്കി ഓര്‍മയില്ല...

കുറേയായി തപ്പുന്നു

P_Kumar said...

:)
ഞാനും പോയി തിരഞ്ഞു.കിട്ടുന്നില്ല.