16.7.09

ഒരു നേരമെങ്കിലും..

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ‍
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം.. (ഒരു നേരമെങ്കിലും..)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളി പൊഴിക്കുന്ന ഗാനാലാപം..
മുരളി പൊഴിക്കുന്ന ഗാനാലാപം (ഒരു നേരമെങ്കിലും..)

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്തു ഞാന്‍ ഓര്‍ത്തുപോകും..
ഒരുപീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്‍പില്‍ മിന്നിമായും.. (ഒരു നേരമെങ്കിലും..)

അകതാരിലാര്‍ത്തുവാന്‍ എത്തിടുമോര്‍മ്മകള്‍
അവതരിപ്പിക്കുന്നു.. കൃഷ്ണനാട്ടം..(അകതാരില്‍..)
അടിയന്റെ മുന്നിലുണ്ടെപ്പൊഴും മായാതെ (അടിയന്റെ..)
അവതാരകൃഷ്ണാ.. നിന്‍ കള്ളനോട്ടം..
അവതാരകൃഷ്ണാ.. നിന്‍ കള്ളനോട്ടം.. (ഒരു നേരമെങ്കിലും..)

2 comments:

Anonymous said...

വളരെ.. നന്ദി...

അക്ഷരതെറ്റുകള്‍..,
ഹരിനാമകീര്‍ത്തനം ഉണരും പുലരി(യി)ല്‍

അകതാരിലാഴ്ത്തു(ലാര്‍ത്തു)വാന്‍ എത്തിടുമോര്‍മ്മകള്‍

P_Kumar said...

തെറ്റുകള്‍ തിരുത്തി.:)
നന്ദി!