14.7.09

സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന..

ആ.. ആ..
ആ.. ആ.. ആ..
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍
ഹര്‍ഷലോലനായ് നിത്യവും നിന്റെ
ഹംസതൂലിക ശയ്യയില്‍
വന്നുപൂവിടുമായിരുന്നു ഞാന്‍‌
‍എന്നുമീപര്‍ണ്ണശാലയില്‍

താവകാതാത്മാവിനുള്ളിലെ‍
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്തലോലനായ് നിത്യവും നിന്റെ
മുഗ്ദസങ്കല്പമാകവെ..
വന്നു ചാര്‍ത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമ സൌരഭം..

ഗായകാ നിന്‍ വിപഞ്ചിയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍ (F‍)

ഗായികേ നിന്‍ വിപഞ്ചിയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലിലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്‍പ്പനകള്‍ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രിയില്‍..
വന്നു ചൂടിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗമാലിക..(സ്വര്‍ണ്ണച്ചാമരം..)



No comments: