21.7.09

ആത്മാവില്‍‌..

ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ..
സ്നേഹാദുരമായ് തൊട്ടുരിയാടിയപോലെ.. (ആത്മാവില്‍..)
മണ്ണിന്റെ.. ഇളംചൂടാര്‍ന്നൊരു മാറില്‍..
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ..
കണ്ണില്‍.. പൂങ്കവിളില്‍ തൊട്ട് കടന്നുപൊകുവതാരോ..
കുളിര്‍ പകര്‍ന്നു പോകുവതാരോ..
തെന്നലോ.. തേന്‍ തുമ്പിയോ..
പൊന്നരലയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നര കുമാരനോ..?
ഓ... (കണ്ണില്‍...)

താഴമ്പൂകാറ്റു തലോടിയപോലെ
നൂറാതിരതന്‍ രാക്കുളിരാടിയപോലെ.. (താഴമ്പൂ...)
കുന്നത്തെ.. വിളക്കുതെളിക്കും കയ്യാല്‍..
കുഞ്ഞിപ്പൂവിന്‍ അഞ്ചനത്തില്‍ ചാന്തുതൊട്ടതുപോലെ..
ചാന്തുതൊട്ടതുപോലെ..
കണ്ണില്‍.. പൂങ്കവിളില്‍ തൊട്ട് കടന്നുപൊകുവതാരോ..
കുളിര്‍ പകര്‍ന്നു പോകുവതാരോ..
തെന്നലോ.. തേന്‍ തുമ്പിയോ..
പൊന്നരലയാലില്‍ മറഞ്ഞിരുന്ന്
നിന്നെ കണ്ടു.. കൊതിച്ചു പാടിയ..
കിന്നര കുമാരനോ..?
ഓ...
(ആത്മാവില്‍..)
(കണ്ണില്‍..)
(കണ്ണില്‍..)

No comments: