21.7.09

മെല്ലെ.. മെല്ലെ..

മെല്ലെ.. മെല്ലെ.. മുഖപടം തെല്ലൊതുക്കീ..
അല്ലിയാമ്പല്‍ പൂവിനെ.. തൊട്ടുണര്‍ത്തീ..
ഒരുകുടന്ന നിലാവിന്റെ കുളിരുകോരി..
നെറുകയില്‍.. അരുമയായ്.. കുടഞ്ഞതാരോ.. (മെല്ലെ.. മെല്ലെ..)

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം
ഒരുമുളം തണ്ടിലൂടൊഴുകി വന്നൂ..(ഇടയന്റെ..)
ആയപ്പെണ്‍ കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതാ-
യിരം തുമ്പപ്പൂവായ് വിരിഞ്ഞൂ..
ആയിരം.. തുമ്പപ്പൂവായ് വിരിഞ്ഞൂ..(മെല്ലെ മെല്ലെ..)

ഒരു മിന്നാം മിനുങ്ങിന്റെ നുറുങ്ങുവെട്ടം..
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ.. (ഒരു മിന്നാം മിനുങ്ങിന്റെ..)
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പുപോല്‍
ആലോലം ആനന്ദ നൃത്തമാര്‍ന്നു..
ആലോലം.. ആനന്ദ.. നൃത്തമാര്‍ന്നു..


2 comments:

ദിയ കണ്ണന്‍ said...

this is in top ten..

Unknown said...

It is good,,,,,