15.9.09

സന്യാസിനീ..


സന്യാസിനീ..ഓ..
സന്യാസിനീ.. നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നൂ.. (സന്യാസിനീ..)

നിന്റെ ദുഃഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങള്‍ അലിഞ്ഞു.. സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചൂ.. (നിന്റെ ദുഃഖാര്‍ദ്രമാം..)
നിന്റെ മനസ്സിന്റെ തീക്കനല്‍കണ്ണില്‍ വീ-
ണെന്റെയീ പൂക്കള്‍ കരിഞ്ഞൂ
രാത്രി.. പകലിനോടെന്നപോലെ..
യാത്ര ചോദിപ്പൂ.. ഞാന്‍‌‍.. ( സന്യാസിനീ..)‍

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ.. എന്റെ കാല്‍പ്പാടുകള്‍ കാണും(നിന്റെ ഏകാന്തമാം..)
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു..
രാത്രി.. പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍ (സന്യാസിനീ..)

No comments: