1.5.05

പാടാത്ത വീണയും പാടും

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍
‍പാടാത്ത മാനസ വീണയും പാടും
പാടാത്ത വീണയും പാടും

സ്വപ്നങ്ങളാല്‍ പ്രേമ സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്‍പ്പിയാണീ മോഹ നവ യൌവ്വനം

സ്വപ്നങ്ങളാല്‍ പ്രേമ സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്ന
ശില്‍പ്പിയാണീ മോഹ നവ യൌവ്വനം
നീലമലര്‍മിഴി തൂലിക കൊണ്ടെത്ര
നിര്‍മ്മല മന്ത്രങ്ങള്‍ നീയെഴുതി
ഓ..ഓ..
മറക്കുകില്ല മറക്കുകില്ല
ഈ ഗാനം നമ്മള്‍ മറക്കുകില്ല

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്‍
‍പാടാത്ത മാനസ വീണയും പാടും
പാടാത്ത വീണയും പാടും
പാടാത്ത വീണയും പാടും

ചിന്തകളില്‍ രാഗ ചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ..
ചിന്തകളില്‍ രാഗ ചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ..
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താല്‍
ഓ..ഓ..
അകലുകില്ല.. അകലുകില്ല..
ഇനിയും ഹൃദയങ്ങള്‍ അകലുകില്ല..

പാടാത്ത വീണയും പാടും
പ്രേമത്തിന്‍ ഗന്ധര്‍വ്വ വിരല്‍ തൊട്ടാല്
‍പാടാത്ത മാനസ വീണയും പാടും
പാടാത്ത വീണയും പാടും..


പാട്ട് കേള്‍ക്കൂ, വീഡിയോ കാണൂ

No comments: