1.5.05

കാട്ടിലെ പാഴ്‌ മുളം തണ്ടില്‍ നിന്നും..

ആ.. ആ.. ആ..
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ.....

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും..
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ..
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും.. (കാട്ടിലെ പാഴ്മുളം..)

നിനക്കായ് സര്‍വ്വവും ത്വജിച്ചൊരു ദാസന്‍
വിളിക്കുന്നു.. നിന്നെ വിളിക്കുന്നു..
കനക ഗോപുര നടയില്‍ നിന്നും
ക്ഷണിക്കുന്നു നിന്നെ ക്ഷണിക്കുന്നു.. (കാട്ടിലെ പാഴ്മുളം..)

മന്മനോ വീണയില്‍...
മന്മനോ വീണയില്‍ നീ ശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പു വന്നൂ.. (മന്മനോ..)
തലയില്‍ അണിയിച്ച രത്നകിരീടം.. (തലയില്‍..)
തറയില്‍ വീണിന്നു തകരുന്നു..(തറയില്‍..)
(കാട്ടിലെ..)

വരവാണീ.. കനവേണീ..വരുമോ.. നീ വരുമോ..
മധുര മധുരമാം ദര്‍ശന ലഹരീ തരുമോ.. നീ തരുമോ..
മന്ദിരമിരുളുന്നു..ദേവീ..തന്ത്രികള്‍ തകരുന്നു.. ദേവീ
തന്ത്രികള്‍ തകരുന്നു...
പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ

ചിത്രം:വിലയ്ക്കു വാങ്ങിയ വീണ

No comments: