2.5.05

രാജശില്‍പ്പീ ...

രാജശില്‍പ്പീ നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ..
പുഷ്പാഞ്ജലിയില്‍ പൊതിയാനെനിയ്ക്കൊരു
പൂജാവിഗ്രഹം തരുമോ... (രാജശില്‍പ്പീ..)

തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍
തിരുവാഭരണം ചര്‍ത്തും
ഹൃദയത്തളികയില്‍.. അനുരാഗത്തിന്‍..
അമൃതുനിവേദിക്കും ഞാന്‍..അമൃതു നിവേദിക്കും
മറക്കും.. എല്ലാം മറക്കും.. ഞാനൊരു
മായാലോകത്തിലെത്തും (രാജശില്‍പ്പീ..)

രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖ സാരേ പാടും (രജനികള്‍..)
പനിനീര്‍ കുമ്പിളില്‍ പുതിയ പ്രസാദം
പകരം നേദിക്കും ഞാന്‍..പകരം നേദിക്കും
മറക്കും.. എല്ലാം മറക്കും.. ഞാനൊരു
മായാലോകത്തിലെത്തും (രാജശില്‍പ്പീ..)
പാട്ട് കേള്‍ക്കൂ
ചിത്രം: പഞ്ചവന്‍ കാട്

No comments: