21.5.05

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...

സന്ധ്യേ.. കണ്ണീരിതെന്തേ സന്ധ്യേ..
സ്നേഹമയീ.. കേഴുകയാണോ നീയും
നിന്മുഖം പോല്‍.. നൊമ്പരം പോല്‍..
നില്‍പ്പൂ.. രജനി ഗന്ധി (സന്ധ്യേ..)

മുത്തുകോര്‍ക്കും പോലെ വിഷാദ
സുസ്മിതം നീ ചൂടി.. വീണ്ടും..
എത്തുകില്ലേ നാളെ.. (മുത്തുകോര്‍ക്കും..)

ഹൃദയമേതോ പ്രണയ ശോക
കഥകള്‍ വീണ്ടും പാടും
വീണ്ടും..കാലമേറ്റു പാടും (സന്ധ്യേ..)

ദുഃഖമേ.. നീ പോകൂ കെടാത്ത
നിത്യ താരാ.. ജാലം പോലെ..
കത്തുമീയനുരാഗം.. (ദുഃഖ..)

മരണമേ.. നീ വരികയെന്റെ
പ്രണയഗാനം കേള്‍ക്കൂ..
നീയും ഏറ്റുപാടാന്‍ പോരൂ (സന്ധ്യേ..)

പാട്ട് കേള്‍ക്കൂ
ചിത്രം: മദനോത്സവം

No comments: