അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കെ,
സ്വരരാഗസുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം
വെളിയില്‍ വരാനെന്തൊരു നാണം (അവിടുന്നെന്‍..)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..
ഏതു കവിത പാടണം നിന്
ചേതനയില്‍ മധുരം പകരാന്‍ (ഏതു..)
എങ്ങിനെ ഞാന്‍ തുടങ്ങണം നിന്
സങ്കല്‍പ്പം പീലിവിടര്‍ത്താന്‍ (എങ്ങിനെ..)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍ (അനുരാഗ.. )
കദനഗാനമായാലോ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ (അനുരാഗ.. )
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
വിരുന്നുകാര് പോകും മുമ്പേ
വിരഹഗാനമെങ്ങിനെ പാടും (വിരുന്നുകാര്.. )
കളിചിരിയുടെ പാട്ടായാലോ..
കളിമാറാ പെണ്ണാകും ഞാന്‍ (കളിചിരിയുടെ.. )
(അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍... )
പാട്ട് കേള്‍ക്കൂ
പി. ഭാസ്ക്കരന്‍, എം. എസ്സ്. ബാബുരാജ്
No comments:
Post a Comment