9.4.09

അനുരാഗലോല നീ...

അനുരാഗലോല നീ അരികിലെല്ലെങ്കില്‍
അഴകെനിക്കെന്തിനു തോഴീ..
അഴകെനിക്കെന്തിനു തോഴീ.. (അനുരാഗലോല..)
വിരലില്ല കയ്യില്‍ മീട്ടുവാനെങ്കില്‍ (വിരലില്ല കയ്യില്‍..)
വീണയെന്തിനു തോഴീ..

മണമുള്ള പൂക്കള്‍ മലരുകില്ലെങ്കില്‍
മധുമാസമെന്തിനു തോഴീ..(മണമുള്ള..)
മലരിന്റെ ചുണ്ടില്‍ മധുപനില്ലെങ്കില്‍ (മലരിന്റെ..)
മകരന്തമെന്തിനു തോഴീ (അനുരാഗലോല..)

ഒരു മുത്തമേകാന്‍ ഒരുവളില്ലെങ്കില്‍
അധരങ്ങളെന്തിനു തോഴീ (ഒരു മുത്തമേകാന്‍..)
ഒരു നിദ്രതീര്‍ന്നാല്‍ ഉണരുകില്ലെങ്കില്‍ (ഒരു നിദ്ര..)
കനവുകളെന്തിനു തോഴീ..(അനുരാഗലോല നീ..)

കണിയില്ല മുന്നില്‍ കാണുവാനെങ്കില്‍
കാണുവാനെങ്കില്‍ കണ്ണുകളെന്തിനു തോഴീ (കണിയില്ല..)
കരളില്‍ കയത്തില്‍ കദനമില്ലെങ്കില്‍ (കരളില്‍..)
കണ്ണുനീരെന്തിനു തോഴീ..(അനുരാഗലോല നീ..)

പാട്ട് കേള്‍ക്കൂ

ബാബുരാജ്

No comments: