11.4.09

കാര്‍മുകില്‍..

ഉം..
ആ...
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെ ഉള്ളില്‍..
വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ
പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍

കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..

ഞാനെന്‍ മിഴിനാളം അണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുതച്ചും (ഞാനെന്‍..)
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍.. നൊമ്പരമറിയുമോ ശ്വാമവര്‍ണ്ണാ (കാര്‍മുകില്‍..)

നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍ (നിന്റെ..)
വരും ജന്മത്തിലെങ്കിലും ശൌരേ.. ഒരു
പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍.. നിന്റെ..
കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍.. (കാര്‍മുകില്‍..)
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ...
കൃഷ്ണാ... കൃഷ്ണാ...
പാട്ട് കേള്‍ക്കൂ


ചിത്രം: നന്ദനം
രവീന്ദ്രന്‍, ചിത്ര

No comments: