12.4.09

മൌലിയില്‍...

മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തീ...
മഞ്ഞപ്പട്ടാംബരം ചാര്‍ത്തീ...
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി
കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )

നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം..
പഞ്ചവിലോചനന്‍.. കണ്ണന്റെ കണ്ണിലെ..
അഞ്ചന നീലിമ കണികാണണം.. (പഞ്ചവിലോചനന്‍... )
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന (ഉണ്ണിക്കൈ... )
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ.. പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )

ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
നീലനിലാവിലെ.. നീലക്കടമ്പിലെ..
നീര്‍മണിപ്പൂവുകള്‍ കണികാണണം.. (നീല... )
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന (കാളിന്ദി..)
പൂവിതള്‍ പാദങ്ങള്‍ കണികാണണം..
നിന്റെ.. കായാമ്പൂവുടല്‍‍ കണികാണണം.. (മൌലിയില്‍...)
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം ..
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം...
ബജേ.. നന്ദനന്ദനം... ബജേ.. നന്ദനന്ദനം...
പാട്ട് കേള്‍ക്കൂ

No comments: