16.4.09

രതിസുഖസാരമായി...

രതിസുഖസാരമായി ദേവി നിന്മെയ്
വാര്‍ത്തൊരാ ദൈവം.. കലാകാരന്‍..
കലാകാരന്‍.. പ്രിയേ നിന്‍
പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം
കലാകാരന്‍.. (രതിസുഖ..)

തുളുമ്പും മാദക മധു പാനപാത്രം
നിന്റെ ഈ നേത്രം.. (തുളുമ്പും..)
സഖി നിന്‍ വാര് ‍മുടി തന്‍
കാന്തിയേന്തി നീല ‍മേഘങ്ങള്‍ (സഖി..)
തവാധര ശോഭയാലീ ഭൂമിയില്‍ പല
കോടി പൂ തീര്‍ത്തു.. കലാകാ‍രന്‍..
കലാകാരന്‍.. പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം.. കലാകാരന്‍..

നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു
നിന്റെ ലാവണ്യം.. (നിലാവിന്‍..)
കിനാവിന്‍.. പൂമ്പരാഗം ചൂടി നിന്നു
നിന്റെ താരുണ്യം..ആ...ആ..ആ..(കിനാവിന്‍..)

മുഖാധവ ലഹരിയാലീ----ക്കി
എന്‍ ഭവാദ്രഗാനങ്ങള്‍.. കലാകാരന്‍..
കലാകാരന്‍.. പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം.. കലാകാരന്‍..
രതിഖസാരമായീ ദേവി നിന്നെ
വാര്‍ത്തൊരാദൈവം..കലാകാരന്‍..
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം.. കലാകാരന്‍..
പാട്ട് കേള്‍ക്കൂ

ചിത്രം: ധ്വനി

No comments: