16.4.09

സാഗരങ്ങളെ...

സാഗരങ്ങളെ.. പാടി.. ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളെ.. പാടി.. പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ..
സാഗരങ്ങളെ..

പോരൂ നീയെന്‍ ലോലമാമീ ഏകധാരയില്‍..
ഒന്നിളവേല്‍ക്കൂ..ഒന്നിളവേല്‍ക്കൂ..
ആ...ആ...ആ... (സാഗരങ്ങളെ...)
സാഗരങ്ങളെ..

പിന്‍ നിലാവിന്റെ.. പിച്ചകപ്പൂക്കള്‍..
ചിന്നിയ ശയ്യാതലത്തില്‍.. (പിന്‍നിലാവിന്റെ...)
കാതരയാം ചന്ദ്രലേഖയും.. ഒരു
ശോണ രേഖയായി മായുമ്പോള്‍..
വീണ്ടും.. തഴുകി.. തഴുകി.. ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍
ആ...ആ...ആ... (സാഗരങ്ങളെ...)
സാഗരങ്ങളെ..

കന്നിമണ്ണിന്റെ.. ഗന്ധമുയര്‍ന്നൂ..
തെന്നല്‍ മദിച്ചു പാടുന്നു.. (കന്നി..)
ഈ നദിതന്‍ മാറിലാരുടെ..
കൈവിരല്‍ പാടുകള്‍ പുണരുന്നു..
പോരൂ..തഴുകി.. തഴുകി.. ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകധാരയില്‍..
ആ...ആ..ആ.. (സാഗരങ്ങളെ...)
പാട്ട് കേള്‍ക്കൂ

ചിത്രം: പഞ്ചാഗ്നി
ഓ.എന്‍.വി, ബോംബേ രവി, യേശുദാസ്

No comments: