6.4.09

ദ്വാരകേ...

ദ്വാരകേ.. ദ്വാരകേ..
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ..
കോടി ജന്മങ്ങളായ് നിന്‍ സ്വരമണ്ഡപം
തേടിവരുന്നൂ മീരാ..
നൃത്തമാടിവരുന്നൂ മീരാ.. (ദ്വാരകേ..)

അഷ്ടംഗല്യവുമായ്
അമൃതകലശവുമായ്
അഷ്ടമി രോഹിണീ അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
ഇന്നു ചുണ്ടില്‍ യദുകുല കാമ്പോജിയുമായ്
ചുംബുക്കുവാന്‍ വന്നൂ
ശ്രീപദം.. ചുംബിക്കുവാന്‍ വന്നൂ..
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീര (ദ്വാരകേ..)

അംഗുലി ലാളനത്തില്‍
അധര----?
------? തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിക്കുവാന്‍ വന്നൂ
ശ്രീപദം പൂജിക്കുവാന്‍ വന്നൂ
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീരാ.. (ദ്വാരകേ..)

പാട്ട് കേള്‍ക്കൂ

വയലാര്‍, എം. കെ. അര്‍ജ്ജുനന്‍, പി. ശുശീല
ചിത്രം: ഹലോ ഡാര്‍ലിംഗ്

1 comment:

ആര്യന്‍ said...

കൊള്ളാം കേട്ടോ, ശരിക്കും ഇഷ്ടമായി ഈ ഗാനം.