20.4.09

ഇന്നലെ മയങ്ങുമ്പോള്‍...

ഇന്നലെ മയങ്ങുമ്പോള്‍...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി..
കേട്ടുണര്‍ന്നൂ.. (ഇന്നലെ മയങ്ങുമ്പോള്‍..)

മാധവമാസത്തില്‍ ആദ്യം വിരിയുന്ന..(മാധവ..)
മാതള പൂമൊട്ടിന്‍ മണം പോലെ..
ഒര്‍ക്കാതിരുന്നപ്പോള്‍..ഒരുങ്ങാതിരുന്നപ്പോള്‍..(ഓര്‍ക്കാ..)
ഓമനേ നീയെന്റെ..അരികില്‍ വന്നൂ..(ഓമനേ..)
(ഇന്നലെ..)

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നൂ..

പൌര്‍ണ്ണമീ സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ.. (പൌര്‍ണ്ണമി..)
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതന്‍(തങ്കക്കി..)
തമ്പുരു ശ്രുതിമീട്ടീ നീവന്നൂ.. (തമ്പുരു..)
(ഇന്നലെ..)

വാനത്തിന്‍ ഇരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന..
വാസന്ത ചന്ദ്രലേഖ എന്നപോലെ..(വാനത്തിന്‍..)
മൂടുപടമണിഞ്ഞ മൂക സങ്കല്പം പോലെ (മൂടു..)
മാടിവിളിക്കാതെ നീ വന്നൂ.. (മാടി..)

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നൂ...
പാട്ട് കേള്‍ക്കൂ

പി. ഭാസ്കരന്‍, ബാബുരാജ്, യേശുദാസ്

No comments: