എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ..
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനെ..
എന്നശ്രുബിന്ധുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനെ.. (എന്‍ മന്ദഹാസം..)
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്മോഹ പുഷ്പകം അലങ്കരിക്കാം.. (എന്നനുഭൂതിതന്‍..)
നിന്‍ത്യാഗ മണ്ഡപ യാഗാഗ്നി തന്നില്‍
ചന്ദന ധൂമമായ് ഞാനുയരാം.. (എന്‍ മന്ദഹാസം..)
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം..(സുന്ദര..)
തൂമിഴി താമര പൂവിതള്‍ തുമ്പിലെ
തൂമുത്തൊരുമ്മയാല്‍ ഒപ്പിയേക്കാം..(എന്‍ മന്ദഹാസം..)
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ.. നിന്നില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ..
പാട്ട് കേള്‍ക്കൂ..(ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)
No comments:
Post a Comment