19.5.09

മഞ്ഞള്‍‌ പ്രസാദവും..

ഓം
മഞ്ഞള്‍ ‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തീ
മഞ്ഞക്കുറീമുണ്ടു ചുറ്റീ.. (മഞ്ഞള്‍..)
ഇന്നെന്റെ മുറ്റത്തെ പൊന്നോണ പൂവേ നീ
വന്നൂ ചിരി തൂകി നിന്നൂ..
വന്നൂ ചിരി തൂകി നിന്നൂ
ഓ.. വന്നൂ ചിരി തൂകി നിന്നൂ.. (മഞ്ഞള്‍..)

കുന്നിമണി ചെപ്പില്‍ നിന്നും ഒരു നുള്ളു
കുങ്കുമം ഞാന്‍ തൊട്ടെടുത്തു ഓ..
ഞാന്‍ തൊട്ടെടുത്തു
എന്‍ വിരല്‍ തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകെ പടര്‍ന്നൂ..
ഒരു .. പൂങ്കുലര്‍ വേള വിടര്‍ന്നൂ ഓ..
പൂങ്കുലര്‍ വേള വിടര്‍ന്നൂ (മഞ്ഞള്‍..)

പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നൂ.. (പിന്നെഞാന്‍..)
അന്തിമയങ്ങിയ നേരത്തു നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയി..
എന്റെ നെഞ്ചിലെ മൈനയും തേങ്ങീ..
ഓ.. നെഞ്ചിലെ മൈനയും തേങ്ങീ.. (മഞ്ഞള്‍..)

പാട്ട് കേള്‍ക്കൂ

No comments: