19.5.09

നീര്‍മിഴി..

നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നൂ.. ഞാനുമൊരന്യനെപ്പോല്‍
വെറുമന്യനെപ്പോല്‍.. (നീര്‍മിഴി..)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊ-
രു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല
ഓ..ഓ.., ഓ.. ഓ..(ഉള്ളിലെ..)
മാനസഭാവം മൌനത്തിലൊളിപ്പിച്ചു
മാലിനീ.. നാമിരുന്നു.. (നീര്‍മിഴി..)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നൂ
ഒ.. ഒ.. ഒ..
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍..നൊമ്പരങ്ങള്‍.. (നീര്‍മിഴി..)


പാട്ട് കേള്‍ക്കൂ

No comments: