19.5.09

അനുരാഗിണീ...

ഉം.. ആ...
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (അനുരാഗിണീ..)
ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍
അണിയൂ.. അണിയൂ..
അഭിലാഷപൂര്‍ണ്ണിമേ..(അനുരാഗിണീ..)

കായലില്‍ പ്രഭാതഗീതങ്ങള്‍..
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍..(കായലിന്‍..)
നിറമേകും ഒരുവേദിയില്‍..
കുളിരോലും ശുഭവേളയില്‍..
പ്രിയദേ.. മമമോഹം നീയറിഞ്ഞൂ..
മമമോഹം നീയറിഞ്ഞൂ..(അനുരാഗിണീ..)

മൈനകള്‍.. പദങ്ങള്‍ പാടുന്നു..
കൈതകള്‍ വിലാസമാടുന്നു.. (മൈനകള്‍..)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്റെ തുണയാകുവാന്‍
വരദേ..അനുവാദം നീ തരില്ലേ..
അനുവാദം നീ തരില്ലേ..(അനുരാഗിണീ..)

ഗാനം കേള്‍ക്കൂ.

No comments: