5.5.09

ഉണരുണരൂ.. ഉണ്ണിപ്പൂവേ..

ആ.. ആ‍..

കരിക്കൊടി തണലത്ത്.. കാട്ടിലെ കിളിപ്പെണ്ണിന്‍
കവിതകേട്ടുറങ്ങുന്ന പൂവേ..
കവിതകേട്ടുറങ്ങുന്ന പൂ‍വേ.. (കരിക്കൊടി..)
കന്നിക്കൊയ്ത്തടുത്തൊരു.. കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ..(കന്നി..)

ഉണരുണരൂ.. കുഞ്ഞിക്കാറ്റേ..
കരിനീലക്കരിമ്പുകള്‍.. വിളയുമ്പോള്‍ തോളിലേറ്റി
കാവടിയാടുന്ന കാറ്റേ.. കാവടിയാടുന്ന കാറ്റേ..
കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ..(കാലിന്മേല്‍..)

ഉണരുണരൂ..കരിമുകിലേ..
പതിവുപോല്‍ പടിഞ്ഞാറെ കടലീന്ന് കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ..
പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍..)
മാനത്തെ മുറ്റത്തുള്ള മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലു നനയ്ക്കെടി മുകിലേ.. ((മാനത്തെ..)

ഉണരുണരൂ.. ഉണ്ണിപ്പൂവേ..

പാട്ട് കേള്‍ക്കൂ


ചിത്രം: അമ്മയെക്കാണാന്‍

6 comments:

hAnLLaLaTh said...

ഒരുപാട് നന്ദി..

lakshmy said...

ഒരുപാട് ഇഷ്ടമുള്ള പാട്ട് :)
നന്ദി

മണിഷാരത്ത്‌ said...

ഇത്തരത്തില്‍ ഒരു ബ്ലോഗിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.ഇപ്പോഴേ കണ്ടുള്ളൂ...അഭിനന്ദനങ്ങള്‍...തുടരുക

കുമാര്‍ said...

hALLaLaTh,
lakshmy,
മണിഷാരത്ത്,

ഒരുപാട് നന്ദി!
വീണ്ടും വരിക! :)

ഹരിശ്രീ said...

നല്ലഗാനം...
:)

കുമാര്‍ said...

നന്ദി :)