23.7.09

ഘനശ്യാമ സന്ധ്യാ ഹൃദയം...

ഘനശ്യാമ സന്ധ്യാ ഹൃദയം..
നിറയെ.. മുഴങ്ങീ..
മഴവില്ലിന്‍ മാണിക്ക്യവിണാ.. (ഘനശ്യാമ..)

നീരാഞ്ജന സമരുചിരം..
നിരവദ്യമീ.. നടനവിലാസം..
പകലുമിരവും പകരും
പദചലന.. മേളം..
ആ.. ആ.. (ഘനശ്യാമ..)

വസന്തങ്ങളീവഴിയേ വന്നൂ..
വനജ്യോത്സ്ന കൈക്കുമ്പിള്‍ നീട്ടി..(വസന്ത..)
രാസകേളി രമണീയം..
മകരന്ത ബുന്ധുവില്‍ മയങ്ങീ.. (ഘനശ്യാമ..)

അഗാധനീലിമകളില്‍..
വിദൂരതീരങ്ങളില്‍..
പ്രണവമുണരും സീമകളില്‍..
ധ്വനിതരളലയമേളം..
ആ.. ആ.. ആ...ആ.. (ഘനശ്യാമ..)

ഇളംതെന്നല്‍ ചിന്തുകളും പാടി..
കണിക്കൊന്ന പൂങ്കൊമ്പിലാടി..(ഇളം..)
പൂനിലാവും വനനിഴലും
പുണരുന്ന മര്‍മ്മരം ഉണര്‍ന്നൂ‍.. (ഘനശ്യാമ..)

No comments: