24.7.09

വരമഞ്ഞളാടിയ...

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞു തുള്ളിയുറങ്ങീ..
ഒരു നേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബനപ്പൂവുകളല്ലെ
ഋതുനന്ദിനിയാക്കീ അവളേ
പനിനീര്‍ മലരാക്കീ.. (വരമഞ്ഞളാടിയ..)

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരെ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയും
മധുവായ് മാറിയതാരെ
അവളുടെ മിഴിയില്‍ കരിമഷിയാലെ
കനവുകളെഴുതിയതാരെ..
നിഴലുകളെഴുതിയതാരെ..
അവളെ.. തരളിതയാക്കിയതാരെ..(വരമഞ്ഞളാടിയ..)

മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ് ചാറിയതാരേ..
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുളിരായ് മാറിയതാരേ..
അവളുടേ കവിളില്‍ തൊടുവിരലാലേ
കവിതകളെഴുതിയതാരേ..
മുകുളിതാക്കിയതാരേ.. അവളെ..
പ്രണയിനിയാക്കിയതാരെ.. (വരമഞ്ഞളാടിയ..)


1 comment:

ദിയ കണ്ണന്‍ said...

this is my song...I mean I always sing this..:)